ചെങ്ങന്നൂർ: നിയന്ത്രണം വിട്ട കാർ വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി യാത്രക്കാരായ അമ്മയ്ക്കും, മകൾക്കും പരിക്കേറ്റു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. തിരുവനന്തപുരം, മുക്കോല, മുതിരകാലായിൽ ആൻസി സിബി (33), മകൾ അന്ന (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കാറിന്റെ മുൻ സീറ്റിലാണ് ഇരുന്നത്. ആൻസിയാണ് കാർ ഓടിച്ചിരുന്നത്. പിന്നിലെ സീറ്റിലിരുന്ന ആൻസിയുടെ ഭർത്താവ് സിബി (40) , മകൻ അലൻ (16) എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കു പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വെയിറ്റിംഗ് ഷെഡ് തകർന്നു. ബസ് കാത്തുനിന്ന രണ്ടുപേർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ രണ്ട് എയർ ബാഗുകളും മുൻവശത്തെ ടയറും പൊട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |