ചെങ്ങന്നൂർ: ആലാ ഗവ.ഹൈസ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലത നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അനു സൂസൻ വർഗീസ് , ആല ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവ് ടി.സി, പ്രിൻസിപ്പൽ ബിജു ജോൺ, റെജി സി ആർ ,സ്റ്റാഫ് സെക്രട്ടറി തോമസ് ,സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ലോയൽ കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു. പടയണി കലാകാരൻ പ്രതീഷ് പൈതൃകം ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |