പത്തനംതിട്ട: സർവെയും ഭൂരേഖയും വകുപ്പ് ഡിജിറ്റൽ സർവെ ഹെൽപ്പർ കരാർ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റിൽ നിന്ന് ലഭ്യമായ ലിസ്റ്റ് പ്രകാരം നവംബർ 20ന് പത്തനംതിട്ട ജില്ലയിൽ നടത്തിയ എഴുത്ത് പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജനുവരി 28, 30, 31 തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെയും പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഭിമുഖം നടക്കും. അറിയിപ്പ് രജിസ്റ്റേർഡ് തപാലായി ഉദ്യോഗാർത്ഥികൾക്ക് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |