ബാലുശ്ശേരി: കഴിഞ്ഞ ഏപ്രിൽ 24 ന് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കോഴിക്കോട്ബാലുശ്ശേരി റൂട്ടിലെ ബസ് ഡ്രൈവർ അറസ്റ്റിൽ. നൻമണ്ട സ്വദേശി ശരത് ലാൽ (31)നെയാണ് കാക്കൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ പ്രതി ഡ്രൈവറായി പോകുന്ന ബസിലെ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് പ്രതി സാമ്പത്തിക ഇടപാടുകൾ നടത്തുകയും, പണം തിരികെ ചോദിപ്പോൾ യുവതിയെ ഭീഷണിപ്പെടുത്തുകയും, ജോലിസ്ഥലത്ത് എത്തി മാനഹാനി വരുത്തുമെന്നും, കുടുംബ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി യുവതിയെ പലതവണ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി
പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |