പള്ളിക്കൽ: പള്ളിക്കൽ ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ മോളി ചന്തയിൽ കർഷക കൂട്ടായ്മ കഴിഞ്ഞ ഒരു വർഷമായി ഞായറാഴ്ച തോറും നടത്തി വന്നിരുന്ന ആഴ്ചച്ചന്തയ്ക്ക് അംഗീകാരമായി. പഞ്ചായത്തിലെ മുഴുവൻ കർഷകരുടെയും ഉത്പന്നങ്ങൾക്ക് വിപണി സാദ്ധ്യത കണ്ടത്താൻ കൃഷിഭവന്റെ കീഴിൽ രൂപീകരിച്ച അഗ്രിഗേഷൻ സെന്ററിന്റെ പ്രവർത്തനവും ഗുരുമന്ദിരം ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ധന്യ.എസ്,വാർഡ് അംഗം ബിജു,ജനപ്രതിനിധികളായ എ.ഷിബിലി,അനിൽ പി.നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |