കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ 19 ന് രാവിലെ 10ന് ഇ.എം.എസ് സ്മാരക ഹാളിൽ നടക്കും.മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി സ്വാഗതം പറയും.അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും.വി ജോയി എം.എൽ.എ കരട് പദ്ധതി രേഖ പ്രകാശനം നടത്തും.പഞ്ചായത്തു പ്രസിഡന്റുമാർ,ത്രിതല പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |