നെടുമങ്ങാട് : എൻ.എസ്.എസ് കരയോഗ യൂണിയൻ സംഘടിപ്പിക്കുന്ന താലൂക്ക് നായർ വനിതാ സമ്മേളനം 21ന് ഉച്ചകഴിഞ്ഞ് 2.30 ന് മുനിസിപ്പൽ ടൗൺ ഹാളിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയംതിരുനാൾ ഗൗരി പാർവതിഭായി ഉദ്ഘാടനം ചെയ്യുമെന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.വി.എ.ബാബുരാജ് അറിയിച്ചു.നായർ സർവീസ് സൊസൈറ്റി രജിസ്ട്രാർ വി.വി.ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് ജെ.പി.രാഘവൻ പിള്ള, യൂണിയൻ സെക്രട്ടറി ഐ.വി.ഷിബുകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് വി.രമാദേവി,സെക്രട്ടറി ശ്രീലേഖ.എസ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |