താമരശ്ശേരി: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ.
ഈങ്ങാപ്പുഴയിലെ ആലഞ്ചേരി കളത്തിൽ അൻവർ സാദത്തിനെ (45) യാണ് താമരശ്ശേരി ഡി.വൈ.എസ്.പി പ്രമോദ് അറസ്റ്റു ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഇയാൾ ഏഴു വർഷത്തോളമായി ഈങ്ങാപ്പുഴയിൽ ആഭിചാര ക്രിയകളും ചികിത്സയും നടത്തിവരികയാണ്. വീട്ടിൽ ചികിത്സക്കായി എത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയനാട് സ്വദേശിയായ പെൺകുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോൾ പ്രതി പീഡിപ്പിച്ചു എന്നാണ് പരാതി. ഇപ്പോൾ പതിനഞ്ചു വയസ്സായ പെൺകുട്ടി കൗൺസിലിംഗിനിടെയാണ് സംഭവം സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയത്. ചൈൽഡ് ലൈൻ മുഖാന്തരം പൊലീസിന് ലഭിച്ച പരാതിയിൽ പോക്സോ വകുപ്പുകൾ ചേർത്താണ് അറസ്റ്റു ചെയ്തത്.
ഇയാൾക്കെതിരെ നേരത്തെ തന്നെ ജനങ്ങൾ സംഘടിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |