കല്ലറ: വാമനപുരം പഞ്ചായത്തിലെ മഠത്തുവാതുക്കൽ ഗവ.എൽ.പി സ്കൂളിലെ പ്രീ പ്രൈമറി സ്റ്റാർസ് വർണക്കൂടാരത്തിന്റെ നിർമ്മാണം ഡി.കെ.മുരളി എം.എൽ എ ഉദ്ഘാടനം ചെയ്തു സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം പത്ത് ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.വിനു പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, വൈസ് പ്രസിഡന്റ് എസ്.എം.റാസി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജ ഉണ്ണിക്കൃഷ്ണൻ, വാർഡ് മെമ്പർ ഗിരിജാ വിജയൻ, സൗമ്യ, അനിൽരാജ്, സീന നരേന്ദ്രൻ, സുലേഖ, ഉണ്ണിക്കൃഷ്ണൻ നായർ, സജി, എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനികുമാരി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |