SignIn
Kerala Kaumudi Online
Wednesday, 08 May 2024 11.29 PM IST

ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന ടി.ബി സെല്ലും ജില്ലാ ടി.ബി സെന്ററും സംയുക്തമായി ക്ഷയരോഗദിനാചരണം സംഘടിപ്പിച്ചു.ക്ഷയരോഗ ബോധവത്കരണ പ്രചാരണ റാലി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന ഫ്ളാഗ് ഒാഫ് ചെയ്തു. ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നടന്ന യോഗം ആരോഗ്യവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ.ജീവൻ ബാബു അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.തോമസ് മാത്യു,ആരോഗ്യ കേരളം ഡി.പി.എം ഡോ.ആശ വിജയൻ എന്നിവർ സംസാരിച്ചു.നിക്ഷയ് മിത്രങ്ങളായി രജിസ്റ്റർ ചെയ്ത് രോഗികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകിയ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ,കിംസ് ഹോസ്പിറ്റൽ,കൊച്ചിൻ ഷിപ്യാർഡ് എന്നീ സ്ഥാപനങ്ങൾക്ക് ചടങ്ങിൽ ഉപഹാരം നൽകി.ഗുരുതരാവസ്ഥയിലുള്ള ക്ഷയരോഗികളെ സംരക്ഷിക്കുന്ന വെള്ളറട സ്‌നേഹദൻ ഓൾഡേജ് ഹോം അധികൃതരെ ചടങ്ങിൽ ആദരിച്ചു. ബസന്ത് ശ്രീധരൻ ക്ഷയരോഗ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ നൽകുന്ന 15000 ഭക്ഷണക്കിറ്റുകളുടെ ഔപചാരിക വിതരണോദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ നിർവഹിച്ചു. രോഗികൾക്കു നൽകുന്ന പുതിയ രീതിയിലുള്ള ബുക്‌ലെറ്റ് ചടങ്ങിൽ പ്രകാശനം ചെയ്തു. ആരോഗ്യ പ്രവർത്തകർക്കുള്ള ഓൺലൈൻ ക്വിസ് അഡീഷണൽ ഡയറക്ടർ ഡോ.കെ.പി.റീത്ത സ്വിച്ച് ഓൺ ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.