തിരുവനന്തപുരം : കളരി പണിക്കർ ഗണക കണിശ സഭ ( കെ.ജി.കെ.എസ്) ജില്ലാസമ്മേളനവും ദൈവജ്ഞാചാര്യ ദിനാചരണവും നടത്തി.കെ.ജി.കെ.എസ് പ്രസിഡന്റ് ഡോ.പാച്ചല്ലൂർ അശോകൻ ഉദ്ഘാടനം ചെയ്തു.ജ്യോതിഷസഭാ പ്രസിഡന്റ് പുനലൂർ ചന്ദ്രബോസ്,വൈസ് പ്രസിഡന്റ് ഡോ.ഷിബു നാരായണൻ ജ്യോത്സ്യർ,കെ.ജി.കെ.എസ് വൈസ് പ്രസിഡന്റ് പെരുങ്കടവിള വിജയകുമാർ,ട്രഷറർ ആർ.എസ്.സഞ്ജീവ് കുമാർ,സെക്രട്ടറി മുട്ടട രാജീവ്,സെക്രട്ടറി വെള്ളെയ്‌കടവ് വിജയകുമാർ എന്നിവർ സംസാരിച്ചു. ജ്യോതിഷരംഗത്തെ മികവിനുള്ള ദൈവജ്ഞാചാര്യ പുരസ്‌കാരങ്ങളും ചടങ്ങിൽ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |