Thursday 21 November, 2024 | 3:22 AM
തിരുവനന്തപുരം: @gmail.com>ഇന്ത്യയിലെ സിറ്റി ഗ്യാസ് വിതരണത്തിലെ മുൻനിരക്കാരായ എജി ആൻഡ് പി പ്രഥം, തിരുവനന്തപുരത്ത് 5 പുതിയ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി) സ്‌റ്റേഷനുകൾ ഈ വർഷം ഡിസംബറോടെ ആരംഭിക്കാൻ തീരുമാനം. ഇതോടെ മേഖലയിലെ സി.എൻ.ജി സ്‌റ്റേഷനുകളുടെ എണ്ണം 44 ആയി ഉയരും. ഗാർഹിക,വാണിജ്യ,വ്യവസായ മേഖലകൾക്കായി പൈപ്പ് വഴി പ്രകൃതിവാതകം (പി.എൻ.ജി)എത്തിക്കുന്നതോടൊപ്പം തിരുവനന്തപുരത്തിന്റെ ഇന്ധന ആവശ്യങ്ങൾക്ക് പരിഹാരവുമാകും. പ്രകൃതിവാതകത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് തോന്നയ്ക്കൽ, പാറശാല,വർക്കല, പുനലൂർ എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് ഇന്ധനവിതരണത്തിനുള്ള സംവിധാനം കമ്പനി ഒരുക്കുന്നത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ എജി ആൻഡ് പി പ്രഥമിന്റെ ലിക്വിഡ് സി.എൻ.ജി സ്‌റ്റേഷൻ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്തത് തോന്നയ്ക്കലിൽ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. സിറ്റി ഗ്യാസ് വിതരണത്തിനുള്ള (സി.ജി.ഡി) അടിസ്‌ഥാനസൗകര്യം ഒരുക്കാൻ നടത്തുന്ന വികസനപ്രവൃത്തികൾ പ്രാദേശിക തൊഴിൽ അവസരങ്ങളും സാമ്പത്തികവളർച്ചയും നൽകുമെന്ന് ദക്ഷിണ കേരളം മേധാവി ഡോ.അജിത്കുമാർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.@gmail.com>