തിരുവനന്തപുരം: ദൃശ്യവേദിയുടെ 35 ാമത് കേരള നാട്യോത്സവത്തിന് തുടക്കമായി. കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ദൃശ്യവേദി പ്രസിഡന്റ് ഡോ.പി.വേണുഗോപാലൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ശ്രീനിവാസൻ, ഭാരവാഹികളായ എം.രവീന്ദ്രൻനായർ,കെ.പ്രഭാകരൻനായർ,വി.മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇരയിമ്മൻതമ്പിയുടെ കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ ആട്ടക്കഥകളാണ് നാലു ദിവസംകൊണ്ട് അവതരിപ്പിക്കുന്നത്. ഇന്നലെ നടന്ന കീചകവധം കഥകളിയിൽ മാർഗി വിജയകുമാർ സൈരന്ധ്രിയായും കലാമണ്ഡലം കൃഷ്ണകുമാർ കീചകനായും വേഷമിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |