കല്ലമ്പലം :കെ.എസ്.ടി.എ നടപ്പിലാക്കുന്ന വീട്ടിലൊരു വിദ്യാലയം പദ്ധതിയുടെ കിളിമാനൂർ സബ് ജില്ലാതല ഉദ്ഘാടനം ഡി.വി.എൽ.പി.എസ് പൈവേലിയിൽ വി. ജോയി എം.എൽ.എ നിർവഹിച്ചു.പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപിക എസ്. ആർ കല സ്വാഗതവും യൂണിറ്റ് കൺവീനർ ഷീബ നന്ദിയും പറഞ്ഞു. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ, സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, ഡിജിറ്റൽ പഠനം ഉറപ്പാക്കുന്നതിനു വേണ്ടി മൊബൈൽ ഫോണുകൾ തുടങ്ങിയവ വിതരണം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻ എസ്എസ് ബിജു, കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം ആർ.കെ ദിലീപ്കുമാർ, ഉപജില്ലാ സെക്രട്ടറി എസ്. സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി കെ നവാസ്,ഉപജില്ലാ ട്രഷറർ ഷമീർ ഷൈൻ,കമ്മറ്റി അംഗങ്ങളായ ജിതേഷ്,ഷിനു മോഹൻ,അധ്യാപകർ രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |