തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ രാജ്ഭവനിൽ ഒരുക്കിയ ബക്രീദ് സൗഹൃദ കൂട്ടായ്മ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സ്ത്രീധന ഗാർഹിക പീഠനങ്ങൾക്കെതിരെ മതാതീതമായി എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ചടങ്ങിൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. മതനേതാക്കളായ കർദിനാർ ക്ലിമീസ് കത്തോലിക്ക ബാവ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, നിംസ് മെഡിസിറ്റി ചെയർമാർ എം.എസ്. ഫൈസൽ ഖാൻ, എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജനും, പ്രവാസി വ്യവസായി അഡ്വ. എം.എ. സിറാജുദ്ദീനും വോയിസ് ഇസ്ലാം എക്സലൻസ് അവാർഡുകൾ ഗവർണർ സമ്മാനിച്ചു. പന്ന്യൻ രവീന്ദ്രൻ ഗവർണർക്ക് ഖുർആൻ പരിഭാഷയും കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |