SignIn
Kerala Kaumudi Online
Friday, 26 April 2024 1.10 PM IST

കെട്ടിട നിർമ്മാണം: നഗരസഭ അദാലത്ത് സെപ്തംബർ 7ന്

building

തിരുവനന്തപുരം: കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട് ഫയലുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ
അദാലത്ത് സംഘടിപ്പിക്കും. സെപ്തംബർ 7ന് സംഘടിപ്പിക്കുന്ന അദാലത്തിലേക്കായി ഈ മാസം 18 വരെ അപേക്ഷകൾ സമർപ്പിക്കാം. 120 ചതുരശ്ര മീറ്റർ വരെയുള്ള വാസഗൃഹ നിർമ്മാണാനുമതിക്കുള്ള അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. നെൽവയൽ തണ്ണീർതട നിയമം, സി.ആർ.ഇസഡ് എന്നീ നിയമങ്ങൾക്ക് വിരുദ്ധമായുള്ള നിർമ്മാണങ്ങൾക്കും മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടവയും കെട്ടിട
നികുതി ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കുമുള്ള അപേക്ഷകളും 120 ചതുരശ്ര മീറ്ററിന് മുകളിലുള്ള വാസഗൃഹ നിർമ്മാണങ്ങൾക്കും വാസഗൃഹങ്ങൾക്കല്ലാതെയുള്ള മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുടെയും അപേക്ഷകൾ അദാലത്തിൽ പരിഗണിക്കില്ല.
അപേക്ഷയോടൊപ്പം നഗരസഭയിലെ ഫയൽ നമ്പർ, അപേക്ഷകന്റെ മൊബൈൽ നമ്പർ, എന്ത് കാരണത്താലാണ് നിലവിൽ അനുവാദം ലഭിക്കാത്തത് എന്നീ വിവരങ്ങൾ ചേർക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, BUILDING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.