വിതുര: കേന്ദ്രസർക്കാർ ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന് അടിക്കടി വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചും, സ്വകാര്യവത്കരണ നീക്കത്തിനെതിരെയും സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.സി.പി.ഐ അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആനപ്പാറ പി.സി. ജനാർദ്ദനൻ, കല്ലാർ വിക്രമൻ, വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, കല്ലാർ അജിൽ, അനി തോമസ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്തകുമാരി, കല്ലാർ വാർഡ് മെമ്പർ ഐ.എസ്. സുനിത, ബി. ബാലചന്ദ്രൻ നായർ, ആർ. ശ്രീധരൻ, വിജയൻ മാങ്കാല, രാജു മരുതാമല, അൽഅമീൻ, ജിനീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |