കൊല്ലം: ലോക പക്ഷാഘാത ദിനമായ ഇന്ന് കൊല്ലം മെഡിട്രിന ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ പക്ഷാഘാത ബോധവത്കരണ ക്യാമ്പും സെമിനാറും നടക്കും. മെഡിട്രിനയിൽ വൈകിട്ട് മൂന്നുമുതലാണ് ക്യാമ്പ്. മെഡിട്രിനയിലെ ചികിത്സയിലൂടെ പക്ഷാഘാതം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ ഒത്തുചേരലും നടക്കും. രോഗ ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും സെമിനാറിൽ വിദഗ്ദ്ധർ വിശദീകരിക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രോക് കെയർ ആൻഡ് ന്യൂറോ വാസ്കുലാർ യൂണിറ്റ്, ന്യൂറോ ഐ.സി.യു ആൻഡ് സ്ട്രോക് യൂണിറ്റ്, ചലന വൈകല്യങ്ങൾക്കുള്ള ബോട്ടുലിനം ടോക്സിൻ തെറാപ്പി, വീഡിയോ ഇ.ഇ.ജി ഓട്ടോണമിക് ഫംഗ്ഷൻ ടെസ്റ്റിംഗ്, സ്ളീപ്പ് സ്റ്റഡി ലാബ്, പീഡിയാട്രിക് ന്യൂറോളജി വിഭാഗം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള മെഡിട്രിനയിൽ ലോക നിലവാരത്തിലുള്ള ചികിത്സ ലഭ്യമാണെന്ന് കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. അഷീബ് അബ്ദുൾഹഖ് പറഞ്ഞു. ഫോൺ: 9446580836.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |