തിരുവനന്തപുരം:കേരളസർവകലാശാല തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുളള മാജിക് അക്കാഡമിയുമായി സഹകരിച്ച് നടത്തുന്ന 'സർട്ടിഫിക്കറ്റ് ഇൻ മാജിക്കൽ ആർട്ട്' കോഴ്സലേക്ക് 15നകം അപേക്ഷിക്കാം.കാര്യവട്ടം കാമ്പസിലെ ടീച്ചിംഗ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികൾക്കും സർവകലാശാല അദ്ധ്യാപകർക്കും ജീവനക്കാർക്കും വേണ്ടിയാണ് കോഴ്സ്. യോഗ്യത: എസ്.എസ്.എൽ.സി./തത്തുല്യ യോഗ്യത, കോഴ്സ് കാലാവധി: മൂന്ന് മാസം, ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ. കാര്യവട്ടം കാമ്പസിലെ കോംപീറ്റൻസ് ട്രെയിനിംഗ് സെന്ററിലാണ് ക്ലാസുകൾ. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |