തിരുവനന്തപുരം:ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് നോർക്ക റൂട്ട്സ് ജീവനക്കാർക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിച്ചു.'കേരളത്തിൽ നിന്നുള്ള തൊഴിൽ കുടിയേറ്റം കൊവിഡുകാല വെല്ലുവിളികളും കൊവിഡാനന്തര സാദ്ധ്യതകളും' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വൈശാഖ്.വി,മോനിഷ നായർ എം.ഡി.,കവിപ്രിയ.പി എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.ചീഫ് എക്സിക്യൂട്ടീവ്ഓഫീസർ കെ.ഹരികൃഷണൻ നമ്പൂതിരി,ജനറൽ മാനേജർ അജിത്ത് കോളശേരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |