തിരുവനന്തപുരം: പ്രൊഫ.എൻ. കൃഷ്ണപിള്ളയുടെ നൂറ്റിയാറാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി സാഹിതീസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷനിൽ പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ പ്രശസ്തമായ കൂനാങ്കുരുക്ക് നാടകം ഇന്ന് വൈകിട്ട് 4ന് വായിച്ച് അവതരിപ്പിക്കും. കാര്യവട്ടം ശ്രീകണ്ഠൻ നായർ സംവിധാനം ചെയ്യുന്ന നാടകത്തിന് പള്ളിപ്പുറം ജയകുമാർ, ജയകൃഷ്ണൻ കാര്യവട്ടം,ഡോ.ഉദയ കല,ഡോ.അനിത ഹരി,അഡ്വ.മംഗളതാര,ഗീതാ നായർ, ദേവീ കൈരളി,ഗായത്രി,അനിതാശരത് തുടങ്ങിയവർ ശബ്ദം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |