തൃശൂർ: എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം മാനേജർ ഫാ.തോമസ് ചക്രമാക്കിൽ ഉദ്ഘാടനം ചെയ്തു. അലുമ്നി പ്രസിഡന്റ് ഹംസ ചുണ്ണാട്ട്, കൗൺസിലർ ലാലി ജെയിംസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ജീജ തരകൻ, സെക്രട്ടറി ജെയിൻ തേറാട്ടിൽ, ബിജോ, ഹാപ്പി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പൂർവവിദ്യാർത്ഥിയായ അന്തരിച്ച സംഗീതജ്ഞൻ ജോൺ പി.വർക്കിയുടെ പേരിൽ നടത്തുന്ന ദേശീയ സംഗീത ബാൻഡ് മത്സരത്തിന്റെ ലോഞ്ചിംഗും അളിഞ്ഞ വാർത്തയെന്ന നാടകാവതരണവും പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. പോൾസൺ താണിക്കൽ, തോമസ് പൈനാടത്ത്, ഈ വർഷം വിരമിക്കുന്ന സൂപ്രണ്ട് എം.ടി.ജോയ് എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |