തൃശൂർ : സാമ്പത്തിക അടിയന്തരാവസ്ഥ സൃഷ്ടിച്ച് ഭരണത്തിൽ കടന്നുകയറാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ നടപ്പിലായെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ മാസ്റ്റർ പറഞ്ഞു. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സി.ആർ.സജിത്ത് അദ്ധ്യക്ഷനായി. ടി.എൻ.ശിവശങ്കരൻ, അഡ്വ.രഘു.കെ.മാരാത്ത്, യു.കെ.ഗോപാലൻ, പി.എസ്.പി.നസീർ, അബ്ദുള്ള, വിജിത വിനുകുമാർ, ഷമീമ, അബ്ദുൾ നാസർ, ഷെബിൽ, സുഷിൽകുമാർ, ശരത്ത് പ്രസാദ് (ഡി.വൈ.എഫ്.ഐ), പ്രസാദ് പറേരി (എ.ഐ.വൈ.എഫ് ), അഡ്വ.ശരത്ത് ജോസ് (യൂത്ത് ഫ്രണ്ട് എം), സന്തോഷ് കാല (യൂത്ത് കോൺഗ്രസ് (എസ്) ), സഞ്ചു കാട്ടുങ്ങൽ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |