SignIn
Kerala Kaumudi Online
Thursday, 09 May 2024 8.19 AM IST

ദേവസ്വം റസ്റ്റ് ഹൗസിലെ ജീവനക്കാർക്ക് യൂണിഫോം

1

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം റസ്റ്റ് ഹൗസുകളിലെ താത്കാലിക ജീവനക്കാർ ഉൾപ്പെടെ വാച്ച് മാൻ, റൂം ബോയ് തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് യൂണിഫോം ഏർപ്പെടുത്തുന്നു. ആദ്യഘട്ടമെന്ന നിലയിൽ നവീകരിച്ച പാഞ്ചജന്യം റസ്റ്റ് ഹൗസിലെ ജീവനക്കാർക്കാണ് യൂണിഫോം നൽകിയത്. യൂണിഫോം വിതരണം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. റൂ ബോയ്സിന് സ്‌കൈ ബ്‌ളൂ ഷർട്ടും നേവി ബ്‌ളൂ പാന്റ്‌സുമാണ്. കാക്കി ഷർട്ടും കാക്കി പാന്റ്‌സുമാണ് വാച്ച്മാന്റെ യൂണിഫോം. ഷർട്ടിൽ ഗുരുവായൂർ ദേവസ്വം എംബ്‌ളവും തസ്തികയുടെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.ആർ. ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ കെ.എസ്. മായാദേവി, എം. രാധ എന്നിവർ സന്നിഹിതരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.