തൃശൂർ: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, ഹോർഡിംഗുകൾ മുതലായവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ നേതൃത്വത്തിൽ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ യോഗം ചേർന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാതയോരങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പൊതുജനങ്ങൾക്ക് തടസമാകും വിധത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യാനായി തദ്ദേശസ്ഥാപനതല സമിതി നടത്തുന്ന യോഗങ്ങളിൽ പങ്കെടുക്കാനും നിർദ്ദേശം നൽകി. രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, തൃശൂർ റൂറൽ, സിറ്റി പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |