SignIn
Kerala Kaumudi Online
Thursday, 09 May 2024 2.13 PM IST

വോട്ടിംഗ് ശതമാനത്തിൽ കണ്ണുംനട്ട് ... ആഞ്ഞുപിടിച്ചാൽ ആര് കടക്കും

murali

തൃശൂർ : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റൊഴികെ എല്ലാം തൂത്തുവാരിയ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം നൽകിയ തൃശൂർ മണ്ഡലത്തിലെ മത്സരം ഇപ്രാവശ്യം പ്രവചനാതീതം. രാഹുൽ ഗാന്ധി ഘടകവും ശബരിമല സ്ത്രീ പ്രവേശനവുമെല്ലാം എൽ.ഡി.എഫ് വിരുദ്ധ വോട്ടുകളായി യു.ഡി.എഫിനെ സഹായിച്ചപ്പോൾ എൻ.ഡി.എയുടെ സ്ഥാനാർത്ഥി മിന്നും പ്രകടനവും കാഴ്ചവച്ചു. സി.പി.ഐയുടെ സ്ഥാനാർത്ഥി രാജാജി മാത്യുവിനേക്കാൾ 3.7 ശതമാനം മാത്രം വോട്ടുകൾക്ക് പിന്നിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. കഴിഞ്ഞതവണത്തെ മിന്നും പ്രകടനം പ്രതീക്ഷിച്ചാണ് സുരേഷ് ഗോപിയെ തന്നെ എൻ.ഡി.എ കളത്തിലിറക്കുന്നതും.

പക്ഷേ കളത്തിലെ സാഹചര്യങ്ങൾ മാറിയത് മൂന്ന് മുന്നണികൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. വൈകിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനമെങ്കിലും തൃശൂരിലും വേരുകളുള്ള കെ.മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കേരളത്തിൽ എവിടെയും പരിചയപ്പെടുത്തലിന്റെ ആവശ്യം വേണ്ടാത്ത സ്ഥാനാർത്ഥി. അതേസമയം തീരദേശത്തെ മണ്ഡലങ്ങളിലുൾപ്പെടെ നിയമസഭാ പ്രതിനിധിയായും തൃശൂരിലൂടെ കൃഷിമന്ത്രിയായും ജില്ലയിൽ നിറഞ്ഞുനിന്ന എൽ.ഡി.എഫിന്റെ വി.എസ്.സുനിൽകുമാർ രണ്ട് മുന്നണികൾക്കും ഒത്ത എതിരാളിയാണ്.

പ്രതാപനെ വൈകി പിൻവലിച്ചതൊഴികെ കാര്യമായ അസ്വാരസ്യങ്ങളില്ലാതെയാണ് യു.ഡി.എഫിന്റെ പ്രചാരണത്തിലെ മുന്നേറ്റം. കഴിഞ്ഞതവണ വിജയിച്ച പ്രതാപന് എൽ.ഡി.എഫിലെ രാജാജി മാത്യു തോമസിനേക്കാൾ ഒമ്പത് ശതമാനം വോട്ട് കൂടുതൽ ലഭിച്ചു. എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രതാപനായിരുന്നു മുന്നിൽ. ഗുരുവായൂർ, മണലൂർ, ഒല്ലൂർ മണ്ഡലങ്ങളാണ് ഏറെ തുണച്ചത്. നാട്ടികയിൽ എൽ.ഡി.എഫിനേക്കാൾ 2,427 വോട്ട് കൂടുതൽ ലഭിച്ചു. ഇത്തവണ നാട്ടികയിൽ ഏറെ സ്വാധീനമുള്ള വി.എസ്.സുനിൽ കുമാറാണ് സ്ഥാനാർത്ഥി. എൽ.ഡി.എഫിനെ ഞെട്ടിച്ച് തൃശൂരിൽ സുരേഷ് ഗോപിയാണ് രണ്ടാമതെത്തിയത്. എൽ.ഡി.എഫിനേക്കാൾ 6,531 വോട്ട് അധികം ലഭിച്ചു. അതേസമയം പിന്നാലെ നിയമസഭയിലേക്കും ത്രിതലപഞ്ചായത്തിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പ്രദേശത്തും ഇടതുമുന്നണിയാണ് ജയിച്ചത്. ചാലക്കുടി മണ്ഡലമാണ് യു.ഡി.എഫിനെ തുണച്ചത്. ഇതിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ഇതിനകം മൂന്ന് റൗണ്ടുകൾ കടന്ന് സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ മുന്നേറുകയാണ്.


കഴിഞ്ഞ തവണ മൂന്ന് മുന്നണികൾക്കും ലഭിച്ച വോട്ട്

ടി.എൻ.പ്രതാപൻ, രാജാജി മാത്യു തോമസ്, സുരേഷ് ഗോപി

ഗുരുവായൂർ 65160, 44695, 33967
മണലൂർ : 63420, 50482, 44765
ഒല്ലൂർ : 63406, 47372, 39594
തൃശൂർ : 55668, 31110, 37641
നാട്ടിക: 52558, 50131, 48171
ഇരിങ്ങാലക്കുട : 57481, 46091, 42857
പുതുക്കാട് : 56848, 51006, 46410

പ്രതാപൻ : 4,14,541
രാജാജി മാത്യു തോമസ് 3,20,887
സുരേഷ് ഗോപി 2,93,405

ഭൂരിപക്ഷം : 93654

2019ൽ വോട്ടിംഗ് ശതമാനം


യു.ഡി.എഫ് 40%
എൽ.ഡി.എഫ് 31 %
എൻ.ഡി.എ 28.3 %

2016ൽ

എൽ.ഡി.എഫ് 42.3 %
യു.ഡി.എഫ് 38.1
എൻ.ഡി.എ 11.2

2009ൽ


യു.ഡി.എഫ് 47.2 %
എൽ.ഡി.എഫ് 44.1 %
എൻ.ഡി.എ 6.7 %.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VOTING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.