തൃശൂർ: മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കൽ കോളേജിൽ 13,000 ലിറ്ററിന്റെ മറ്റൊരു ഓക്സിജൻ പ്ലാന്റ് കൂടി സ്ഥാപിക്കുമെന്നും അതോടെ 300 രോഗികൾക്ക് ഓക്സിജൻ സഹായത്തോടെയുള്ള ബെഡുകൾ ഒരുക്കാൻ കഴിയുമെന്നും കളക്ടർ എസ്. ഷാനവാസ്.
മെഡിക്കൽ കോളേജിൽ 150 രോഗികളെ ഓക്സിജൻ സഹായത്തോടെ ചികിത്സിക്കുന്നതിനുള്ള ഓക്സിജൻ പ്ലാന്റ് കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചിരുന്നു. ലുലു സി.എഫ്.എൽ.ടി.സിയിൽ 750 ഓക്സിജൻ സംവിധാനമുള്ള ബെഡുകൾ ഒരുക്കാനുള്ള നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും. തൃശൂർ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ബെഡുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |