തൃശൂർ: ജില്ലയിൽ 1213 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1128 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവർ 9,734 പേരുണ്ട്. തൃശൂർ സ്വദേശികളായ 77 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. 8,907 സാമ്പിളുകളാണ് പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ - 13.62%
ഇന്നലെ ജില്ലയിൽ
രോഗബാധിതർ
60 വയസിനു മുകളിൽ 77 പുരുഷൻമാരും 93 സ്ത്രീകളും പത്ത് വയസ്സിനു താഴെ 50 ആൺകുട്ടികളും 39 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ
1. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ- 232
2. വിവിധ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ- 723
3. സർക്കാർ ആശുപത്രികളിൽ- 314
4. സ്വകാര്യ ആശുപത്രികളിൽ- 467
5. വിവിധ ഡോമിസിലിയറി കെയർ സെന്ററുകളിൽ- 1216
6. വീടുകളിൽ- 5,569
വാക്സിൻ സ്വീകരിച്ചവർ 7,44,15
തൃശൂർ: ജില്ലയിൽ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് 7,44,15 പേരും രണ്ടാം ഡോസ് 1,75,252 പേരും സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |