തൃശൂർ: കള്ളക്കേസ് ചുമത്തി ബി.ജെ.പി നേതാക്കളെ വേട്ടയാടുന്നതിനെതിരെ നടക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ ജ്വാല തെളിക്കും. തൃശൂർ പൊലീസ് ക്ലബിന് മുന്നിൽ രാവിലെ പത്തിന് നടക്കുന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കൾ വിവിധ മണ്ഡലങ്ങളിലെ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പ്രതിഷേധം സംഘടിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |