തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ 39ാമത് ദേശീയ സമ്മേളനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജോ ജോസ് തേറാട്ടിൽ അദ്ധ്യക്ഷനായി. സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി മുരളി രാമകൃഷ്ണൻ മുഖ്യാതിഥിയായി. സീനിയർ ജനറൽ മാനേജർ ടി. ആന്റോ ജോർജ്, യു.എഫ്.ബി.യു. സംസ്ഥാന കൺവീനർ സി.ഡി ജോസൺ, എൻ.സി.ബി.ഇ. സംസ്ഥാന സെക്രട്ടറി അഖിൽ സത്യൻ, വിവിധ സംഘടനാ പ്രതിനിധികളായ പ്രവീൺ രവീന്ദ്രൻ, രഞ്ജിത്ത്, ജെയ്സൺ ജോസഫ്, സുനിൽകുമാർ, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എൻ അൻസിൽ, ജനറൽ കൺവീനർ അനോൾഡ് സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.എൻ അൻസിൽ( ദേശീയ ജനറൽ സെക്രട്ടറി), സജോ ജോസ് തേറാട്ടിൽ(പ്രസിഡന്റ്), അനോൾഡ് സ്റ്റീഫൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |