തൃശൂർ: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയ്ക്ക് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ചുമത്തിയ അമിത നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും അവരുടെ വീടുകളിൽ 10ന് രാവിലെ 10 മുതൽ 11 വരെ കുടുംബ സത്യഗ്രഹം നടത്താൻ തീരുമാനിച്ചതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരിയും ജില്ലാ കൺവീനർ കെ.ആർ. ഗിരിജനും അറിയിച്ചു. ജില്ലാതല ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി തളിക്കുളത്ത് അദ്ദേഹത്തിന്റെ വസതിയിൽ നടക്കുന്ന സത്യഗ്രഹത്തിൽ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |