SignIn
Kerala Kaumudi Online
Saturday, 27 April 2024 1.28 AM IST

ക്ഷേമഫണ്ട് തട്ടിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടണം: കെ.പി.എം.എസ്‌

kpms

തൃശൂർ : പട്ടിക വിഭാഗങ്ങൾക്കുള്ള ക്ഷേമഫണ്ട് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടാൻ തയ്യാറാകണമെന്ന് കെ.പി.എം.എസ് തൃശൂർ ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് പട്ടികജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മറുപടി പറയണം.

എത്ര ഉന്നതരായവർക്കും തട്ടിപ്പുമായി ബന്ധമുണ്ടെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം. കഴിഞ്ഞ വർഷം ട്രഷറിയിലൂടെ കോടികൾ തട്ടിപ്പ് നടത്തി. ഇതുമായി ബന്ധപ്പെട്ട് യൂണിയൻ, ശാഖാ കേന്ദ്രങ്ങളിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകും. മുഴുവൻ പട്ടികജാതി വകുപ്പ് ഓഫീസുകളിലും സമഗ്രമായ അന്വേഷണം നടത്തണമെന്നും, തട്ടിപ്പുകൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണമെന്നും സംയുക്ത പ്രസ്താവനയിലൂടെ ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട്, സെക്രട്ടറി സി.എ ശിവൻ എന്നിവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KPMS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.