തൃശൂർ : കൊവിഡ് 2752 പേർക്ക് കൂടി സ്ഥിരീകരിച്ചു. 17,243 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയവരിൽ നിന്നാണ് ഇത്ര പേർക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ആർ.ടി.പി.സി.ആർ ടെസ്റ്റുകളാണ് കൂടുതൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ആന്റിജൻ ടെസ്റ്റാണ് കൂടുതൽ നടത്തുന്നത്.
ഒരാഴ്ചയായി ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇന്നലെ 7,864 ആർ.ടി.പി.സി.ആർ ടെസ്റ്റും 9,217 ആന്റിജൻ പരിശോധനയും നടത്തിയത്. ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 1,114 പേർക്കും ആന്റിജൻ ടെസ്റ്റിൽ 1618 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 115 പേർക്ക് ട്രൂനാറ്റ് പരിശോധനയും നടത്തി. 2,738 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പഴയന്നൂർ പഞ്ചായത്തിൽ മാത്രമാണ് നാൽപതിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |