SignIn
Kerala Kaumudi Online
Friday, 26 April 2024 2.05 PM IST

ആരോഗ്യ മേഖലയിൽ വിവിധ പദ്ധതികൾ : 66 സബ് സെന്റുകൾ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ

health

  • ഓരോ സെന്ററുകൾക്കും ലഭിക്കുക 7 ലക്ഷം വീതം

തൃശൂർ : ആരോഗ്യ മേഖലയിൽ സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി വിവിധ പദ്ധതികൾ പൂർത്തിയാകുന്നു. ആർദ്രം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കൂർക്കഞ്ചേരി, അരിമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 15.5 ലക്ഷം രൂപ അനുവദിച്ചു.

പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ പണിയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. ചേറ്റുപുഴ സബ് സെന്റർ, വിയ്യൂർ സബ് സെന്റർ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററായി ഉയർത്തുന്നതിന് 7 ലക്ഷം അനുവദിച്ചു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ 2.29 കോടി ചെലവ് വരുന്ന ലേബർ റൂമിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. ആർദ്രം ഒന്നാംഘട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംകര പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിരുന്നു. ആർദ്രം രണ്ടാംഘട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി പൂമല, അടാട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ആർദ്രം മൂന്നാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി അവണൂർ, മുണ്ടത്തിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സർക്കാരിന്റെ ഇ ഹെൽത്ത് പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ പടിയായി ഒ.പി, ഫാർമസി, ലാബ്, റിസെപ്ഷൻ എന്നിവിടങ്ങൾ കംമ്പ്യൂട്ടർവത്കരിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്തു.

മെഡിക്കൽ കോളേജിൽ വിവിധ
പ്രവർത്തനം അന്തിമഘട്ടത്തിൽ

മെഡിക്കൽ കോളേജിൽ 2.60 കോടി ചെലവിലാണ് ഒ. പി. വിഭാഗം സൗകര്യം വർദ്ധിപ്പിക്കുന്നത്. ഇതിന് പുറമെ 32 ലക്ഷം ചെലവിൽ എസ്.എൻ.സി.യുവിന്റെ പുനരുദ്ധാരണം, 1.40 കോടി രൂപ ചെലവിൽ സ്‌കിൽ ലാബ്, 2.12 കോടി ചെലവിൽ ആർ.ബി.എസ്.കെ പരിശീലന കേന്ദ്രം, 30.62 ലക്ഷം രൂപയ്ക്ക് സി.എൽ.എം.സി തുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ പൂർത്തിയാകാനുള്ളത്.

66 ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളെന്നാൽ

ആരോഗ്യ സേവനങ്ങൾ വൈകുന്നേരം വരെ

ലാബ് സൗകര്യം

ജീവിതശൈലീ രോഗ നിയന്ത്രണം

പകർച്ചവ്യാധി നിയന്ത്രണം

പാലിയേറ്റീവ് കെയർ

ശ്വാസ്, ആശ്വാസ് ക്ലിനിക്കുകൾ

പണം വകയിരുത്തിയത് ഇങ്ങനെ

ഒരു സബ് സെന്ററിന് 7ലക്ഷം

ആകെ വകയിരുത്തിയത് 462 ലക്ഷം രൂപ

പ്രധാനപ്പെട്ടവ

തെക്കുംകര കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള സബ് സെന്റർ കരുമത്ര

അടാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള സബ് സെന്റർ അടാട്ട്

പൂമല കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള സബ് സെന്റർ തിരൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, HEALTH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.