SignIn
Kerala Kaumudi Online
Wednesday, 08 May 2024 2.24 AM IST

100 സി.ഡി.എസുകളിൽ മേളകൾ, ഓണവിപണിയിൽ തിളങ്ങി കുടുംബശ്രീ

sree

തൃശൂർ: കൊവിഡ് മഹാമാരി കാലത്തും ഓണവിപണി കീഴടക്കാൻ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളുമായി കുടുംബശ്രീ സജീവം. 100 സി.ഡി.എസുകളിൽ നടത്തുന്ന ഓണവിപണന മേളകളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളും സംഘ കൃഷി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉപഭോക്താക്കളുടെ കൈകളിലെത്തിക്കും. സി.ഡി.എസുകളിലെ ഓണവിപണന മേളകൾക്ക് പുറമെ ജില്ലാ കളക്ടറേറ്റ് അങ്കണത്തിലും, പാട്ടുരായ്ക്കലിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ബസാറിലും തൃശൂർ കോർപറേഷൻ, നെന്മണിക്കര പഞ്ചായത്ത് എന്നിവയുമായി സഹകരിച്ച് ജില്ലാ തലത്തിലുമാണ് ഓണം വിപണന മേളകൾ നടത്തുന്നത്.

കൊവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചാകും ഓണം വിപണനമേളകളും. തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ ചെയർമാനായും സി.ഡി.എസ് ചെയർപേഴ്‌സൺമാർ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചാണ് വിപണനമേള നടത്തുന്നത്. 'കരുതലോടെ ആഘോഷിക്കാം, ഈ ഓണക്കാലം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം' എന്നതിൽ ഊന്നിയാകും കുടുംബശ്രീ വിപണനമേളകൾ.
മായമില്ലാത്ത വിഭവങ്ങളുമായി പ്രതീക്ഷയോടെയാണ് കുടുംബശ്രീ പ്രവർത്തകർ ഓണം ഫെയർ നടത്തുന്നത്. പ്രളയത്തിന് ശേഷം നടുനിവർത്തുമ്പോഴാണ് പൊടുന്നനെ കൊവിഡെത്തിയത്. അതെല്ലാം അതിജീവിച്ചാണ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉണ്ടാകില്ല

മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഓണം വിപണന മേളകളുണ്ടാകില്ല. ഇവിടങ്ങളിൽ അയൽക്കൂട്ടത്തിൽ ആവശ്യക്കാരിൽ നിന്നും ഓർഡർ സ്വീകരിച്ചു. കുടുംബശ്രീ ഉത്പന്നങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റ് എത്തിച്ച് നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ സംരംഭ സാദ്ധ്യതകൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓണം വിപണനമേള സംഘടിപ്പിക്കുന്നത്.

കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിച്ച വിഭവങ്ങൾ

അച്ചാറുകൾ, ചിപ്‌സുകൾ, നാടൻ പച്ചക്കറികൾ, കായക്കുലകൾ, ശർക്കര വരട്ടി, വിവിധ തരം കൊണ്ടാട്ടങ്ങൾ, പപ്പടം, പുളിഞ്ചി, പലഹാരങ്ങൾ, ധാന്യപൊടികൾ, വെളിച്ചെണ്ണ, ജ്യൂട്ട് തുണി ബാഗുകൾ, ഫാൻസി ആഭരണങ്ങൾ, സോപ്പ്, ടോയ്‌ലറ്ററി ഉൽപന്നങ്ങൾ, മിൽക്ക് ഷാമ്പൂ, കുത്താമ്പുള്ളി തുണിത്തരങ്ങൾ, നാളികേരം, സൗന്ദര്യ വർദ്ധക വസ്തുക്കൾ, കരകൗശല ഉൽപന്നങ്ങൾ, പായസങ്ങൾ

കൊവിഡ് മഹാമാരി മൂലം പ്രതിസന്ധി നേരിടുന്ന കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഓണം വിപണന മേളയിലൂടെ ഒന്നരക്കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

കെ.വി. ജ്യോതിഷ്‌കുമാർ
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
കുടുംബശ്രീ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CDS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.