SignIn
Kerala Kaumudi Online
Friday, 26 April 2024 8.40 PM IST

പാലിയേക്കര ടോൾ നിരക്ക് വർദ്ധനവ് നിയമവിരുദ്ധം: അഡ്വ. ജോസഫ് ടാജറ്റ്

paliyekkara

പാലിയേക്കര: ടോൾ പ്ലാസയിൽ കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ഉൾപ്പടെ എല്ലാ വിഭാഗം വാഹനങ്ങൾക്കും സെപ്തംബർ ഒന്ന് മുതൽ നിരക്ക് വർദ്ധിപ്പിക്കാനുള്ള കരാർ കമ്പനിയുടെ തീരുമാനം നിയമവിരുദ്ധവും അന്യായവുമാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. നിരക്ക് വർദ്ധനവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ എന്നിവർക്ക് ടാജറ്റ് കത്ത് നൽകി. ഹർജിയിൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ കരാർ കമ്പനിയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധനവ് അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കുതിരാൻ തുരങ്കം പൂർത്തീകരിച്ചത് തങ്ങളുടെ കഴിവാണെന്ന് കൊട്ടിഘോഷിച്ച മന്ത്രിയും കൂട്ടരും ജനങ്ങളെ കൊള്ളയടിക്കുന്ന ഈ കാര്യത്തിൽ മുൻ കാലങ്ങളേതു പോലെ കേന്ദ്രമാണ് ഇടപെടേണ്ടതെന്ന് പറഞ്ഞ് ഒഴിവാകരുതെന്നും അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.