കൊടുങ്ങല്ലൂർ : മൂന്നടി നീളവും രണ്ടടി വീതിയുമുള്ള ആറ് ബോർഡുകളിലായി ഒമ്പത് പേർ വരയ്ക്കുന്നു. പശ്ചാത്തല സംഗീതം ജയസൂര്യ സിനിമകളിലെ പാട്ടും ഡയലോഗും.... മാറി മാറി ഡാൻസ് ചെയ്യുകയും തലതിരിച്ചു വരക്കുകയും ചെയ്യുന്നതിന്റെ അവസാനം ആറ് ബോർഡുകൾ ചേർത്ത് വയ്ക്കുമ്പോൾ ജയസൂര്യയുടെ മുഖചിത്രം പൂർത്തിയാകുന്നു....
ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്റെ മക്കൾ ഇന്ദുലേഖയും ഇന്ദ്രജിത്തും ജ്യേഷ്ഠാനുജന്മാരുടെ മക്കളായ അശ്വതി, വൈശാഖ് , കാർത്തിക് , മാളവിക , ദേവിപ്രിയ , ഗൗരീ നന്ദൻ എന്നീ ഒമ്പത് പേരടങ്ങുന്ന കുടുംബാംഗങ്ങളാണ് ഈ വ്യത്യസ്തമായ നൃത്ത ചിത്രം ഒരുക്കിയത് . ഇത് കണ്ട് ജയസൂര്യ നേരിട്ട് വിളിക്കുകയും വീഡിയോയിലൂടെ ടീമംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കലാരൂപമാണ് നൃത്തവും ചിത്ര രചനയും. ഇത് രണ്ടും കൂടി ചെയ്യുക ശ്രമകരമായ കാര്യമാണ്. പരിശ്രമത്തിലൂടെ മാത്രമേ ഇത് ഫലവത്താക്കാനാകൂവെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. സുരേഷിന്റെ ജ്യേഷ്ഠന്റെ മകൾ അശ്വതിയാണ് കൊറിയോഗ്രാഫി ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |