SignIn
Kerala Kaumudi Online
Friday, 26 April 2024 8.29 PM IST

വീട്ടുമുറ്റത്തും വിളയിക്കാം കുരുവില്ലാത്ത തണ്ണിമത്തൻ

swarna

തൃശൂർ: അത്യുത്പാദന ശേഷിയുള്ള കുരുവില്ലാത്ത തണ്ണിമത്തൻ കൃഷിയിലേക്ക് കർഷകരെ ക്ഷണിച്ച് കാർഷിക സർവകലാശാല. ചൂടുകാലത്ത് പ്രിയമേറുന്ന തണ്ണിമത്തൻ ഒക്ടോബർ നവംബർ മാസങ്ങളിൽ കൃഷി ചെയ്താൽ കീടബാധ കുറയും. വിളവും കൂടുമെന്ന് ഇവ വികസിപ്പിച്ച ശാസ്ത്രജ്ഞൻ ഡോ. ടി. പ്രദീപ് കുമാർ പറഞ്ഞു. ഇപ്പോൾ കൃഷി ചെയ്താൽ ജനുവരി ഫെബ്രുവരിയിൽ വിളവെടുക്കാം. ചുവന്ന കാമ്പുള്ള ശോണിമയുടെയും മഞ്ഞക്കാമ്പുള്ള സ്വർണയുടെയും വിത്തുകൾ സർവകലാശാലയിൽ നിന്ന് ലഭിക്കും.

നിലമൊരുക്കലും നടീലും

3 മീറ്റർ അകലത്തിലായി രണ്ട് മീറ്റർ ഇടവിട്ട് കുഴിയെടുക്കണം. 60 സെന്റിമീറ്റർ വ്യാസവും 45 സെന്റിമീറ്റർ ആഴവും വേണം. ചാലുകളാണെങ്കിൽ 3 മീറ്റർ ഇടവിട്ട് 45 സെന്റിമീറ്റർ താഴ്ച വേണം. ഓരോ തടത്തിലും അര ചിരട്ട വീതമെങ്കിലും കുമ്മായം ചേർത്ത് മേൽമണ്ണ് ഇളക്കിയ ശേഷം ഒരാഴ്ച കഴിഞ്ഞ് തടത്തിന് 15 കിലോ വീതം ജൈവവളം നൽകണം. 5 വരി ശോണിമ / സ്വർണ്ണ നട്ടാൽ ഒരു വരി സാധാരണ ഇനം (ഷുഗർബേബി) നടണം.

വളപ്രയോഗം (30 തടത്തിന്)


1.3 കിലോ നൈട്രജനും അര കിലോ വീതം ഫോസ്ഫറസും പൊട്ടാഷും ആവശ്യമാണ്. നേർവളം ഉപയോഗിക്കുമ്പോൾ 2 കിലോ യൂറിയ 2.3 കിലോ ഫാക്ടംഫോസ്, 1 കിലോ പൊട്ടാഷ് നൽകണം. മുളച്ച് 2 ആഴ്ച കഴിഞ്ഞ് 1 കിലോ യൂറിയയും 2.3 കിലോ ഫാക്ടം ഫോസും, 1 കിലോ പൊട്ടാഷും വേരിൽ നിന്നും അകലം പാലിച്ച് തടത്തിന്റെ അറ്റത്ത് മണ്ണിൽ കലർത്തി നൽകണം.

പരാഗണം

ഷുഗർ ബേബിയിലെ ആൺപൂക്കൾ ശേഖരിച്ച് സങ്കരയിനത്തിലെ പെൺപൂക്കളിൽ പരാഗണം നടത്തണം. തേനീച്ചകൾ ഈ പ്രക്രിയ നടത്തുമെങ്കിലും കൃത്രിമ പരാഗണം രാവിലെ 6 മുതൽ എട്ടിനുള്ളിൽ നടത്തിയാൽ കൂടുതൽ വിളവുണ്ടാകും. അന്നന്ന് വിരിയുന്ന ആൺപൂക്കൾ പറിച്ചെടുത്ത് പരാഗം ശോണിമയിലേയും സ്വർണ്ണയിലേയും അന്നു വിരിഞ്ഞ പെൺപൂക്കളുടെ കൃസരിയിൽ മൃദുവായി പുരട്ടണം.

വിളവെടുപ്പ്

പൂവിട്ട് 45-50 ദിവസം കഴിയുമ്പോൾ മൂപ്പെത്തിയവയിൽ മണ്ണിനോട് ചേർന്ന് കിടക്കുന്നിടത്തെ തൊലി മഞ്ഞ കലർന്ന് വെള്ള നിറമാകും. കൊട്ടുമ്പോൾ പൊള്ളയായ ശബ്ദം കേട്ടാൽ വിളവെടുക്കാം.

ചെലവ് (ഒരേക്കറിന്)

കൃഷിയിറക്കാൻ ചെലവ് 50,000 രൂപ.
ഒരു ചെടിയിൽ നിന്ന് കിട്ടുന്ന തണ്ണിമത്തൻ 3-4 എണ്ണം
ഒന്നിന്റെ ഭാരം 2.5- 3 കിലോ
പ്രതീക്ഷിക്കുന്ന വിളവ് 6 ടൺ
കിലോയ്ക്ക് 20 രൂപ ലഭിച്ചാൽ വരുമാനം 1.2 ലക്ഷം
നാല് മാസം ലാഭം 70,000 രൂപ

വിത്തൊന്നിന് വില ഒരു രൂപ. ഒരു കിലോയിൽ 30,000 വിത്തുകൾ. ചെറിയ പായ്ക്കറ്റും ലഭിക്കും. ഹെക്ടറിന് ഒരു കിലോ വിത്ത് മതി.

വിത്തിന് vegseedkau@gmail.com എന്ന ഇ മെയിലിൽ അപേക്ഷിക്കാം. ഫോൺ 9188248481.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, THANNIMATHAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.