SignIn
Kerala Kaumudi Online
Friday, 26 April 2024 11.34 PM IST

കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 30 പേർക്ക് കൊവിഡ്

ksrtc

മാള: മാള കെ.എസ്.ആർ.ടി.സി.ഡിപ്പോയിലെ 30 ഓളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23 ഡ്രൈവർമാർക്കും 4 കണ്ടക്ടർമാർക്കും മെക്കാനിക്കൽ ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസിന്റെ നേതൃത്വത്തിൽ ജീവനക്കാരും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം ബാധിച്ചത് തിരിച്ചറിഞ്ഞത്. ആകെ 240 ഓളം ജീവനക്കാരാണുള്ളത്.

തുടർന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. സ്റ്റാൻഡിലെ 24 ബസുകളാണ്‌ അണുനശീകരണം നടത്തിയത്. അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ സി.ഒ ജോയിയുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങളായ കെ.വി. അനൂപ്, ശ്യാംപ്രസാദ്, നിമേഷ് എന്നിവരാണ് അണുനശീകരണം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KSRTC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.