തൃശൂർ: ചിറക്കാകോട് ഭാഗത്ത് നിന്നും ഒരു ലക്ഷം വില വരുന്ന 40 കിലോ ചന്ദനത്തടിയുമായി മൂന്നുപേർ വനംവകുപ്പിന്റെ പിടിയിലായി. വരവൂർ സ്വദേശി നാരകത്താതിൽ സുഭാഷ് ബാബു (50), മാറ്റാംപുറം കുറിച്ചിക്കര സ്വദേശികളായ പൂത്തോപറമ്പിൽ ശ്രീനാഥ് (30), തൈവളപ്പിൽ സതീഷ് (40) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂർ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഇ.പി. പ്രതീഷ്, കെ.വി. ജിതേഷ്ലാൽ, ഷിജു ജേക്കബ്, എൻ.യു. പ്രഭാകരൻ, കെ. ഗിരീഷ്കുമാർ, ഫോറസ്റ്റ് ഡ്രൈവർ സി.പി. സജീവ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |