തൃശൂർ: ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് ലോക പേവിഷബാധ ദിനാചരണവും ജില്ലാതല വെബ്ബിനാറും സംഘടിപ്പിച്ചു. കൊരട്ടി നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലെ എൻ.എസ്.എസ് വളണ്ടിയേഴ്സാണ് വെബ്ബിനാറിൽ പങ്കെടുത്തത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ. റീന ഉദ്ഘാടനം ചെയ്തു. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ ക്ലാസുകൾ നയിച്ചു. എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഡോ. ബിനു, ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. ബീന മൊയ്തീൻ, എപ്പിഡമിയോളജിസ്റ്റ് ഡോ. ഉമ മഹേശ്വരി, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഹരിത ദേവി ടി.എ, നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഫ്രെഡി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |