മാള: വിദ്യാർത്ഥികളെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കാനുള്ള പരിശീലനവുമായി മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ. കായിക ഗവേഷണ സ്ഥാപനമായ സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂഷനുമായി കൈകോർത്താണ് പദ്ധതി ഒരുക്കുന്നത്.
സർവൈവൽ സ്കിൽ ലിറ്ററസി എന്ന പേരിലുള്ള പദ്ധതി നവംബറിൽ ആരംഭിക്കും. പ്രകൃതി ദുരന്തങ്ങളും, കൊവിഡ് പോലുള്ള മഹാമാരികളും തുടർച്ചയായി ആവർത്തിക്കുന്ന സാഹചര്യത്തിൽ അതിജീവന കഴിവും പുതിയ തലമുറയെ അഭ്യസിപ്പിക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. നൂറ് ശതമാനം സർവൈവൽ സ്കിൽ ലിറ്ററസി ഉള്ള ഇന്ത്യയിലെ ആദ്യ കാമ്പസാണ് ലക്ഷ്യം. ഫിക്ട്നെസ്സ് മാനേജ്മെന്റ്, എമർജൻസി മാനേജ്മെന്റ് സർവൈവൽ സ്കിൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പരിശീലനം. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് റെസ്ക്യൂ മാനേജ്മെന്റ് പരിശീലനം നേടുന്നതിനും അവസരം ഉണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ചെയർമാൻ സാനി എടാട്ടൂക്കാരൻ, ബി.ടി സിജിൻ, ആന്റണി മാളിയേക്കൽ, ഡോ. എം.പി. അരുൺ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |