SignIn
Kerala Kaumudi Online
Saturday, 27 April 2024 1.32 AM IST

നിർദ്ധനർക്കായി സ്നേഹഭവനം ഒരുക്കി മണപ്പുറം ഫൗണ്ടേഷൻ: 21 വീടുകളുടെ ശിലാ സ്ഥാപനം

snehabhavanam-manappuram

വലപ്പാട് : മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വലപ്പാട് പഞ്ചായത്തിൽ നിർമിക്കുന്ന 21 സ്‌നേഹഭവനങ്ങളുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. നിർമ്മാണ പ്രവൃത്തികളുടെ പ്രാരംഭഘട്ടമായി ഗുണഭോക്താക്കൾക്ക് 'മണപ്പുറം സ്‌നേഹഭവനം' ശിലാഫലകങ്ങൾ ചടങ്ങിൽ കൈമാറി.
സമൂഹത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് സ്വന്തമായൊരു ഭവനം. നിരവധി ജനങ്ങൾ ഇന്നും ഭവന രഹിതരായുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്ന ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ മുഖ്യാതിഥിയായി. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി. ഡി അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രൊമോട്ടർ സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, വാർഡ് അംഗം അജയ് ഘോഷ്, മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഒ കെ.എം. അഷ്‌റഫ് എന്നിവർ പങ്കെടുത്തു. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി. പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 21 നിർദ്ധന കുടുംബങ്ങൾക്ക് സ്‌നേഹവീട് നിർമ്മിച്ച് നൽകുന്നത്. 1.30 കോടി ചെലവിട്ടാണ് മണപ്പുറം ഫൗണ്ടേഷൻ പദ്ധതി നടപ്പിലാക്കുന്നത്. 460 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകളാണ് നിർമ്മിച്ച് നൽകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MANAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.