SignIn
Kerala Kaumudi Online
Saturday, 27 April 2024 12.57 AM IST

ആനപരിപാലന സംരക്ഷണ കേന്ദ്രം 'ഗണേഷ്‌ ഫോർട്ട് ' ഉദ്‌ഘാടനം 10ന്‌

elephant

തൃശൂർ: നാട്ടാനകളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി എലിഫെന്റ് വെൽഫെയർ ട്രസ്റ്റ് ഒഫ് ഇന്ത്യയെന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ എരുമപ്പെട്ടി ചിറ്റണ്ടയിലെ ആനപരിപാലന സംരക്ഷണ കേന്ദ്രമായ ഗണേഷ് ഫോർട്ട് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

30 ഏക്കർ 66 സെന്റ് സ്ഥലത്താണ് ഗണേഷ് ഫോർട്ട് ഒരുക്കിയിരിക്കുന്നത്. സെൻട്രൽ സൂ അതോറിറ്റിയുടെയും അനുബന്ധ വകുപ്പുകളുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് 250 കോടി ചെലവ് വരുന്ന ഗണേഷ് ഫോർട്ട് എന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 9.45ന് എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ആനകളുടെ ആരോഗ്യ പരിശോധനാ ക്യാമ്പ് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണനും എലിഫന്റ് സ്‌ക്വാഡ് ആംബുലൻസ് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എസ് ബസന്ത്‌ലാലും ആനയൂട്ട് ആദായ നികുതി കമ്മിഷണർ ജ്യോതിഷ് മോഹനനും ഉദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ വിശദീകരണം ട്രസ്റ്റിന്റെ ചീഫ് കോർഡിനേറ്റർ ഡോ.പി.ബി.ഗിരിദാസും നിർവഹിക്കും. ഗുരുവായൂർ ദേവസ്വം സ്ഥിരംഭരണസമിതി അംഗവും തന്ത്രിമുഖ്യനുമായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിക്കും. സംസ്ഥാനത്ത് 521 നാട്ടാനകളാണുള്ളത്. ആന ഉടമകളും ദേവസ്വങ്ങളും ആനപ്രേമികളും അംഗങ്ങളായി രൂപീകരിച്ചിട്ടുള്ളതാണ് ട്രസ്റ്റ്. വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ.ടി.എ സുന്ദർമേനോൻ, വൈസ് ചെയർമാൻ പി.എസ് ജയഗോപാൽ, സെക്രട്ടറി പി.ശശികുമാർ, അസി. സെക്രട്ടറി മധു ചിറയ്ക്കൽ, ചീഫ് കോഓഡിനേറ്റർ ഡോ.പി.ബി ഗിരിദാസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ELEPHANT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.