തൃശൂർ: ആഗോളതലത്തിൽ നടന്ന സൈക്ലത്തോണിൽ പങ്കാളികളായി തൃശൂരും. കാെവിഡിനെ തുടർന്ന് അവശരായവരെ സഹായിക്കുക ലക്ഷ്യമാക്കി ആരംഭിച്ച മിഷൻ ബെറ്റർ ടുമാറോ സംഘടനയുടെ ആഗോളതലപ്രവർത്തനത്തിന്റെ തുടക്കമായാണ് സൈക്കിൾ റാലി നടന്നത്. ഐ.ജി പി.വിജയന്റെ മാർഗ്ഗനിർദ്ദേശത്തിലാണ് സംഘടനയുടെ പ്രവർത്തനം. കേരള പൊലീസ് അക്കാഡമി മുൻവശത്ത് നിന്നാരംഭിച്ച റാലി പൊലീസ് ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരം ചുറ്റി വടക്കുംനാഥൻ ക്ഷേത്രത്തിലെ വിദ്യാർത്ഥി കോർണറിൽ സമാപിച്ചു. ചാലക്കുടിയിൽ നിന്നുമെത്തിയ റാലിയും ഇവിടെ സംഗമിച്ചു. കോർഡിനേറ്റർ വിനോദ് കുമാർ കെ.പി നേതൃത്വം നൽകി. അമ്പത് പേരാണ് റാലിയിൽ പങ്കെടുത്തത്.
407 പേർക്ക് കൊവിഡ്
തൃശൂർ : 407 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 93 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,691ആണ്. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,53,581 ആണ്. 5,46,647 പേരാണ് ആകെ രോഗമുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.48 ശതമാനമാണ്. ഇതുവരെ 46,08,436 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. 79,542 കുട്ടികളാണ് കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |