SignIn
Kerala Kaumudi Online
Friday, 26 April 2024 9.32 PM IST

സ്‌കാൻ ചെയ്യൂ, അലമാരയിലെ കല്യാണ ആൽബം കാണൂ!

1

തൃശൂർ: ഈട്ടിത്തടിയിൽ തീർത്ത അലമാരയിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കല്യാണ ആൽബം കാണാം. നിരവധി ചലച്ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാടിന്റെ അതിനൂതനമായ ആശയമാണ് അലമാരയ്ക്കുള്ളിലെ കല്യാണ ആൽബം. ഈട്ടിത്തടിയിൽ നിർമ്മിച്ച അലമാരയ്ക്കുള്ളിൽ നാല് അറകളാണുള്ളത്. ആൽബം, പെൻഡ്രൈവ്, ഹാർഡ് ഡിസ്‌ക് എന്നിവ വയ്ക്കാം. സുഹൃത്തായ സേഫ് ആൻഡ് സ്ട്രോംഗ് ബിസിനസ് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് എം.ഡി ഡോ. പ്രവീൺ റാണയുടെ കല്യാണ ആൽബത്തിനായാണ് അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം ഈ കല്യാണ ആൽബം നിർമ്മിച്ചത്. അലമാരയ്ക്കുള്ളിലെ ക്യു ആർ കോഡ് ഉപയോഗിച്ച് സ്‌കാൻ ചെയ്ത് കല്യാണ ഫോട്ടോസും വീഡിയോസും കാണാം. ഡൗൺലോഡും ചെയ്യാമെന്ന് ശാലു പേയാട് പത്ര സമ്മേളനത്തിൽ പറഞ്ഞു. 3 ഗ്രാം സ്വർണ്ണത്തിൽ വധൂ വരന്മാരുടെ പേരും ഈ അലമാര ആൽബത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ചിന് മെർലിൻ ഇന്റർനാഷണൽ ഹോട്ടലിൽ വച്ചാണ് ഉദ്ഘാടനം.

ഇക്കോ ഫ്രണ്ട്‌ലിയായി പാരമ്പര്യവും ആധുനികതയും ഇഴകലർത്തിയാണ് ഈ ആൽബം നിർമ്മിച്ചിട്ടുള്ളതെന്നും സാധാരണക്കാർക്കും വളരെ കുറഞ്ഞ ചെലവിൽ ഇത്തരം കല്യാണ ആൽബങ്ങൾ നിർമ്മിക്കാവുന്നതാണെന്നും ഡോ. പ്രവീൺ റാണ പറഞ്ഞു. പ്രവീൺ റാണ, ശാലു പേയാട് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.