തൃശൂർ: കേരളത്തിന്റെ പരിസ്ഥിതിക്ക് ദോഷകരമാകുന്നതും സംസ്ഥാനത്തെ ഭീമമായ കടക്കെണിയിലേക്ക് തള്ളിവിടുന്നതുമായ കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴിന് രാവിലെ പത്തിന് തൃശൂർ കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ ഡി.സി.സി ജനറൽബോഡി യോഗം തീരുമാനിച്ചു. ടി.എൻ. പ്രതാപൻ എം.പി യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി,
ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, എ. പ്രസാദ്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി ജെ. കോടംകണ്ടത്ത്, ജോൺ ഡാനിയേൽ, സി.ഒ. ജേക്കബ്, നിജി ജസ്റ്റിൻ, ഐ.പി. പോൾ, ലീലാമ്മ തോമസ്, മിഥുൻ മോഹൻ, ടി.എം. ചന്ദ്രൻ, കെ.എഫ്. ഡൊമിനിക്, കെ. ഗോപാലകൃഷ്ണൻ, കെ.കെ. ബാബു, കെ.എച്ച്. ഉസ്മാൻഖാൻ, ടി.എം. രാജീവ്, ജയിംസ് പല്ലിശ്ശേരി, കെ.വി. ദാസൻ, സി.എസ്. രവീന്ദ്രൻ, പി.കെ. രാജൻ, രാജൻ പല്ലൻ, കല്ലൂർ ബാബു എന്നിവർ പ്രസംഗിച്ചു.
യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് യോഗം പ്രമേയം വഴി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |