തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ഭാഗമായി മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച 16 വനിതാ മേറ്റുമാരെ ആദരിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു.
നാടിന്റെ മുഖച്ഛായ മാറ്റുന്നതിൽ മുഖ്യപങ്ക് വഹിച്ചവരാണ് തൊഴിലുറപ്പ് തൊഴിലാളികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാ ദിനത്തിന്റെ യഥാർത്ഥ അംബാസഡർമാരാണ് തൊഴിലുറപ്പ് സ്ത്രീകളെന്ന് അദ്ധ്യക്ഷത വഹിച്ച കളക്ടർ ഹരിത വി. കുമാർ പറഞ്ഞു.
സുജന മോഹൻ (അന്തിക്കാട് ബ്ലോക്ക്), അൽഫോൺസ ജോസ്(ചാലക്കുടി), ജയ രവി (ചാവക്കാട്), രജനി ലതീഷ് (ചേർപ്പ്), സുമ വി.എ (ചൊവ്വന്നൂർ), അജിത ഉണ്ണി (ഇരിങ്ങാലക്കുട), സാജിത അസീസ് (കൊടകര), അസ്മാബി നൗഷാദ്(മാള), സജിത കെ.പി (മതിലകം), വിജയ സുരേഷ് (മുല്ലശ്ശേരി), ലീല സുനിൽ (ഒല്ലൂക്കര), ശോഭന കെ.എം (പഴയന്നൂർ), വേറോണിക്ക ഫ്രാൻസിസ് (പുഴയ്ക്കൽ), മണിമല്ലിക ജയദേവൻ(തളിക്കുളം), സി.ഗിരിജ (വെള്ളാങ്ങല്ലൂർ), സുലോചന (വടക്കാഞ്ചേരി) എന്നിവരെയാണ് ആദരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |