ചേർപ്പ്: മേളപ്രമാണി പെരുവനം കുട്ടൻ മാരാർക്ക് വിഷുക്കൈനീട്ടം നൽകി സുരേഷ് ഗോപി എം.പി. കഴിഞ്ഞ ദിവസം പെരുവനത്തെ കുട്ടൻ മാരാരുടെ വീട്ടിലെത്തിയ സുരേഷ് ഗോപി കുടുംബാംഗങ്ങൾക്കും കൈനീട്ടം നൽകി. പെരുവനം കുട്ടൻ മാരാർ സുരേഷ് ഗോപിയെ പുടവ നൽകി സ്വീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, സിജോ ഫ്രാൻസിസ്, സുബിൻ കൊന്നക്കൻ, ജയൻ പാറക്കോവിൽ എന്നിവർ പങ്കെടുത്തു.
ശാന്തിക്കാർ വിഷുകൈനീട്ടത്തിന് തുക കൈപ്പറ്റരുതെന്ന് വിലക്ക്
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തിക്കാർ 'വിഷുകൈനീട്ടം' നൽകുന്നതിനായി വ്യക്തികളിൽ നിന്ന് സംഖ്യ ശേഖരിക്കുന്നതിന് ബോർഡിന്റെ വിലക്ക്. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപി എം.പി വിവിധ ക്ഷേത്രങ്ങളിലെത്തി വിഷുക്കൈനീട്ടം നൽകിയിരുന്നു. ഇത് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ബോർഡ് നടപടിയെന്നും പറയപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |