തൃശൂർ: തന്റെ നേട്ടം രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സമർപ്പിക്കുന്നതായി ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അശ്വതി സൂരജ്.
അയ്യന്തോൾ കളക്ടറേറ്റിന് സമീപം സി.ആർ.എ റസിഡൻസ് കോളനിയിൽ ഡോ.ടി.സൂരജിന്റെയും (ദന്ത ചികിത്സാ വിദഗ്ദ്ധൻ, ഫോർട്ട് ഡെന്റൽ ക്ളിനിക്ക് ) ഗവ.മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം.ദാസിന്റെയും മകളാണ് അശ്വതി.
"ഏറെ സന്തോഷമുണ്ട്. ആദ്യം മുതലേ ബയോളജിയോട് താത്പര്യം ഉണ്ടായിരുന്നു. പിന്നെ അച്ഛനും അമ്മയും നല്ല പിന്തുണയും നൽകി"- അശ്വതി പ്രതികരിച്ചു.
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായ അശ്വതി 81.8 ശതമാനം മാർക്കോടെയാണ് ജേതാവായത്. തൃശൂർ പോട്ടോർ ഭവൻസ് സ്കൂളിലായിരുന്നു പ്ലസ് ടു വരെ പഠിച്ചത്. പത്താം ക്ലാസിലും പ്ലസ് ടുവിനും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ആരോഗ്യ സർവകലാശാലയുടെ ഇന്റർ സോൺ കലോത്സവത്തിൽ മോണോ ആക്ടിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിട്ടുണ്ട്. മൂന്നു വയസ് മുതൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. സെന്റ് തോമസ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥി അശ്വിൻ സഹോദരനാണ്.
ഏറെ സന്തോഷമുണ്ട്. ഹൗസ് സർജൻസി കഴിഞ്ഞ് പിഡിയാട്രിക് വിഭാഗത്തിലോ, മെഡിസിൻ വിഭാഗത്തിലോ സ്പെഷ്യലൈസ് ചെയ്യണമെന്നാണ് ആഗ്രഹം.
അശ്വതി സൂരജ്
554 കിലോ കഞ്ചാവ് ചൂളയിൽ കത്തിച്ചു നശിപ്പിച്ചു
പുതുക്കാട്: കൊടകര, പുതുക്കാട് സ്റ്റേഷനുകളിലെ പൊലീസ് വിവിധ ഘട്ടങ്ങളിലായി പിടികൂടിയ 554 കിലോ കഞ്ചാവ് ചിറ്റിശ്ശേരിയിലെ ഓം ശങ്കർ ഓട്ടുകമ്പനിയിലെ ചൂളയിൽ കത്തിച്ചു നശിപ്പിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി, ഷാജു ജോസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജു, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ.സന്തോഷ്, സി.ഐമാരായ ടി.എൻ.ഉണ്ണിക്കൃഷ്ണൻ, ജയേഷ് ബാലൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കഞ്ചാവ് കത്തിച്ച് നശിപ്പിച്ചത്.
പ്രതിപക്ഷ കൗൺസിലർമാർക്ക് മുൻകൂർജാമ്യം
തൃശൂർ : മേയറെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഈസ്റ്റ് പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ പ്രതിപക്ഷ കൗൺസിലർമാർക്ക് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജെയിംസ്, കൗൺസിലർമാരായ ശ്രീലാൽ ശ്രീധർ, എ.കെ.സുരേഷ് എന്നിവരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത്, അഡ്വ.ഷെമിത.പി.എസ് എന്നിവർ കൗൺസിലർമാർക്കായി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |